കൊച്ചിക്ക് നേട്ടമായി സൈബർ ഡോം; നേരിടും വെല്ലുവിളികളെ

സൈബർ മേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാൻ തിരുവനന്തപുരം മാതൃകയിൽ കൊച്ചിയിലും പൊലീസ് സൈബർഡോം പ്രവർത്തനം തുടങ്ങുന്നു. സൈബർ ഇടങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെയും കുറ്റവാസന ഉള്ളവരെയും നിരീക്ഷിച്ച് വ്യാപനം തടയുകയാണ് പ്രധാന ഉദ്ദേശ്യം.. വിദ്യാർത്ഥികൾ അടക്കമുള്ളവർക്കുള്ള പരിശീലനവും ലക്ഷ്യമിടുന്നു. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. കൊച്ചി ഇൻഫോപാർക്കിലെ ഈ ഇത്തിരിവട്ടത്തിൽ നിന്നൊരു പുതിയ പൊലീസ് പട്രോളിങ് തുടങ്ങുകയാണ്. 

സൈബർസെൽ ഹൈടെക് സെൽ എന്നിവക്കെല്ലാം പുറമെ പുതിയ സൈബർഡോമിന്റെ ഉദ്ദ്യേശം എന്തെന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെ. തുടക്കത്തിൽ 4 ഓഫീസർമാർ അടക്കം പരിശീലനം നേടിയ 20 പൊലീസുകാരാണ് ഉണ്ടാകുക. സൈബർ ഇടങ്ങളിലെ പുതിയ പ്രവണതകളെയും കുറ്റകൃത്യങ്ങൾക്ക് വഴിവയ്ക്കാവുന്ന സാഹചര്യങ്ങളെയും കുറിച്ച് ധാരണയുള്ള പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനവും പ്രായോജനപ്പെടുത്തും. ഗൗരവ സ്വഭാവമുള്ള ഏറ്റവും പുതിയ തരത്തിലുള്ള അറുപതോളം സൈബർ ഇടപാടുകൾ ഓരോ മാസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന മെട്രോ നഗരത്തിൽ സൈബർ ഡോം നേട്ടമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.