വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നു; അതൃപ്തി പ്രകടിപ്പിച്ച് നിയമസഭാസമിതി

വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് നിയമസഭാസമിതി. തുറമുഖനിര്‍മാണത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉന്നതതലയോഗം വിളിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.  

വിഴിഞ്ഞം തുറമുഖ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനാണ് നിയമസഭാസമിതി പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. പാറക്ഷാമം മൂലം പുലിമുട്ട് പൂര്‍ത്തിയാക്കാനാകാത്തതാണ് തുറമുഖം വൈകാന്‍ കാരണമെന്ന് അദാനി വിഴിഞ്ഞം തുറമുഖ സി.ഇ.ഒ രാജേഷ് ഝാ വാദിച്ചു. സമയത്തിന് പാറമടകള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പരാതിപറഞ്ഞു. 

എന്നാല്‍ വേണ്ട ഗൃഹപാഠം ചെയ്യാതെ നിര്‍മാണം തുടങ്ങിയതാണ് പ്രശ്നത്തിന് കാരണമെന്ന് നിയമസഭാ 

തുടര്‍ന്ന് നിയമസഭാ സമിതി പദ്ധതിയുടെ നിര്‍മാണ പുരോഗതില്‍ നേരില്‍ കണ്ട് വിലയിരുത്തി. പാറക്ഷാമം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് സി.ദിവാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കരാര്‍ പ്രകാരം ഡിസംബര്‍ മൂന്നിന് തുറമുഖത്തിന്റെ ആദ്യഘട്ടം കമ്മീഷന്‍ ചെയ്യേണ്ടതായിരുന്നു.