മൂന്നാറിന്റെ ചുവരുകളില്‍ ചിത്രങ്ങളെഴുതി വിദ്യാര്‍ഥികള്‍; പരിസ്ഥിതി സംരക്ഷണ സന്ദേശം

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മൂന്നാറിന്റെ ചുവരുകളില്‍  ചിത്രങ്ങളെഴുതി വിദ്യാര്‍ഥികള്‍. പരിസ്ഥിതി സംരക്ഷണ സന്ദേശം പകരുന്ന ചിത്രങ്ങളാണ്  വരയ്ക്കുന്നത്. വിനോദ സഞ്ചാര മേഖലകളിലെ പ്ലാസ്റ്റിക്ക് നിയന്ത്രണമാണ് പ്രധാന ലക്ഷ്യം.

2020ന്റെ തുടക്കത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കാന്‍ പ്രതിജ്ഞയെടുത്ത മൂന്നാറിനെ കൂടുതല്‍ മനോഹരമാക്കുന്നതിനുള്ള തിരക്കിലാണ് ലക്ഷ്മി, പള്ളിവാസല്‍ എസ്റ്റേറ്റുകളിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍. 

പായലും പൊടിയും പിടിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്റര്‍ പ്രചരണ കേന്ദ്രങ്ങളായി മാറിയ മതിലുകളും കല്‍ക്കെട്ടുകളും വൃത്തിയാക്കിയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. മൂന്നാര്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി ദേവികുളം സബ് കലക്ടര്‍ പ്രേംക്യഷ്ണന്റെ ആശയമാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍  പഴയമൂന്നാര്‍ ആംഗ്ലോ തമിഴ്മീഡിയം സ്‌കൂളിന്റെ ഭിത്തിയിലാണ് വിദ്യാര്‍ഥിനികള്‍ ചിത്രങ്ങള്‍ വരച്ചത്.  പദ്ധതിയുടെ ഉദ്ഘാടനം  സബ് കലക്ടര്‍ നിര്‍വഹിച്ചു.

ഇടുക്കി തോക്കുപാറ സ്വദേശി ചെല്ലാനം രാജീവിന്റെ നേത്വത്തില്‍ നാല് വിദ്യാര്‍ഥിനികളാണ്   ചിത്രങ്ങള്‍ വരയ്ക്കുന്നത്.