കൃഷിത്തോട്ടം ഗ്രൂപ്പിന്റെ പ്രഥമ മാധ്യമപുരസ്കാരം എന്‍പിസി രഞ്ജിത്തിന്

കര്‍ഷകരുടേയും, കൃഷിയില്‍ താല്‍പര്യമുള്ളവരുടേയും ഫേയ്സ്ബുക്ക് കൂട്ടായ്മയായ കൃഷിത്തോട്ടം ഗ്രൂപ്പിന്റെ പ്രഥമ മാധ്യമപുരസ്ക്കാരം മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എന്‍പിസി രഞ്ജിത്തിന് സമ്മാനിച്ചു. ഇ.കെ.നായനാര്‍ അക്കാദമിയില്‍ നടന്ന ഗ്രൂപ്പിന്റെ കൂട്ടായ്മയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പുരസ്ക്കാരം നല്‍കിയത്. പരിപാടിയുടെ ഭാഗമായി മികച്ച ജൈവ കര്‍ഷകരേയും ആദരിച്ചു.  ഒന്നരലക്ഷം അംഗങ്ങളാണ് കൃഷിത്തോട്ടം കൂട്ടായ്മയിലുള്ളത്. അടുക്കളത്തോട്ടങ്ങളുടെയും, ജൈവകൃഷിയുടേയും പ്രോത്സാഹനമാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.