കൃഷിയിലെ പട്ടാളച്ചിട്ട; വിമുക്തഭടന്‍ മികച്ച പച്ചക്കറി കര്‍ഷകനായതിങ്ങനെ; വിജയകഥ

കൃഷിയിലെ പട്ടാളച്ചിട്ടയാണ് സൈനിക ഉദ്യോഗസ്ഥനായിരുന്ന ഡി.രത്നാകരനെ സംസ്ഥാനത്തെ മികച്ച പച്ചക്കറി കര്‍ഷകനാക്കിയത്. ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി, കഴിഞ്ഞ എട്ടുവര്‍ഷമായി മണ്ണില്‍ പണിയെടുക്കുകയാണ് ഈ വിമുക്തഭടന്‍.

പട്ടാളത്തിൽനിന്ന് വിരമിച്ചുവന്നശേഷം, രത്നാകരന്‍ പച്ചക്കറികളുടെ ലോകത്താണ്. പട്ടാളച്ചിട്ടയ്ക്ക് ഇവിടെയും ഒരു കുറവില്ല. കൃഷിയിലുള്ള ആത്മസമര്‍പ്പണവും ജാഗ്രതയും കഴിഞ്ഞ രണ്ടുവര്‍ഷവും ആലപ്പുഴ ജില്ലയിലെ പുരസ്കാരങ്ങള്‍ ലഭിക്കാന്‍ വഴിവച്ചു. താമരക്കുളം സ്വദേശിയായ ഈ കര്‍ഷകന്‍ അഞ്ചരയേക്കർ സ്ഥലത്താണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. ഇതിൽ ഒരു ഏക്കർ 30 സെന്റ് സ്ഥലം മാത്രമാണ് രത്‌നാകരന് സ്ഥലം. ബാക്കി  പാട്ടത്തിനെടുത്തതാണ്. ആദ്യം ചെറിയ രീതിയിൽ ആരംഭിച്ച കൃഷിയാണ് ഇന്ന് അഞ്ചരയേക്കറിൽ എത്തിനിൽക്കുന്നത്.കൃഷിവകുപ്പിന്റെ പുരസ്കാരത്തില്‍ എത്തിച്ചത് 

ഓരോ വര്‍ഷവും മൂന്നു സീസണ്‍ ആയാണ് പച്ചക്കറി കൃഷി. പാവൽ, പയർ, പടവലം, കോവൽ തുടങ്ങി എല്ലാത്തരം പച്ചക്കറികളും രത്‌നാകരൻ കൃഷിചെയ്തുവരുന്നു. സ്വന്തമായി നിർമ്മിക്കുന്നതും പുറത്തുനിന്നും വാങ്ങുന്നതുമായ ജൈവ കീടനാശിനികളാണ് ഉപയോഗിക്കുന്നത്.