കുതിച്ചുയർന്ന് പച്ചക്കറി വില; കരയിച്ച് ഉള്ളിയും സവാളയും; ആശങ്ക

ഉയര്‍ന്ന പച്ചക്കറി വില ഒരാഴ്ച കൂടി സംസ്ഥാനത്ത് തുടരുമെന്ന് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനക്കുറവും ചരക്കുനീക്കത്തിലെ വര്‍ധനയും വിലകൂടുന്നതിന് കാരണമാണ്.

മുന്നൂറു കടന്ന മുരിങ്ങയ്ക്കയും നൂറും നൂറ്റിയമ്പതുമായ സവാളയും ഉളളിയും സാധാരണക്കാരായ വീട്ടമ്മമാരെ വട്ടംകറക്കുകയാണ്. തക്കാളി ഉള്‍പ്പെടെ മറ്റ് പച്ചക്കറികള്‍ക്കും അഞ്ചു രൂപ വീതമെങ്കിലും കൂടിയിട്ടുണ്ട്.

    മൈസൂറില്‍ നിന്ന് മാത്രമാണ് മുരിങ്ങയ്ക്ക വരുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് സവാളയും ചെറിയഉളളിയും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലോറി വാടക കൂടുതലാണ്. മഹാരാഷ്ട്രയില്‍ നിന്ന് ഒരു ലോഡ് സവാളയെത്തിക്കണമെങ്കില്‍ കുറഞ്ഞത് അന്‍പതിനായിരമെങ്കിലുമാകും. ഉയര്‍ന്ന പച്ചക്കറി വില ഒരാഴ്ച കൂടി തുടരാനാണ് സാധ്യത.