കൊപ്രയുടെ താങ്ങുവില കൂട്ടി; 30 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം കിട്ടുമെന്ന് കേന്ദ്രം

കൊപ്രയുടെ താങ്ങുവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മില്‍ കൊപ്രയുടെ താങ്ങുവില 9521 രൂപയില്‍ നിന്ന് 9960 രൂപയായി ഉയര്‍ത്തി. കേരളത്തിലടക്കം 30 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.