ഉത്തരേന്ത്യയിൽ ഉള്ളി വില കുതിച്ചുയരുന്നു; കനത്ത പ്രതിഷേധം

ഉത്തരേന്ത്യയിൽ ഉള്ളി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 80 രൂപയാണ് ഇന്നത്തെ വിപണി വില. ഉള്ളി വില ഉയരുന്നതിനെതിരെ ജനരോക്ഷം ശക്തമാവുകയാണ്  കഴിഞ്ഞ 7 ദിവസത്തിനിടെ ഉത്തരേന്ത്യയിൽ 45 ശതമാനമാണ് ഉള്ളി വില വർധിച്ചത്. ഉള്ളി ഉല്പാദന സംസ്ഥാനങ്ങളിലെ കനത്ത മഴയാണ് വില കുതിച്ചുയരാൻ കാരണം. വില വർദ്ധിച്ചതോടെ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു

കയറ്റുമതിക്കും പൂഴ്ത്തിവെപ്പും നിയന്ത്രിക്കാനുള്ള സർക്കാരിന്റെ മുൻ നടപടികൾ ഫലം കണ്ടിട്ടില്ല. 

വില അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിപണിയിൽ ഇടപെട്ട് തുടങ്ങി. കേന്ദ്ര കാർഷിക മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി. അഫ്ഗാനിസ്ഥാൻ,ഇറാൻ, ഈജിപ്റ്റ്,  തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്  സവാള ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ