ചെളി നിറഞ്ഞ വേദി, മേക്കപ്പിട്ട് മണിക്കൂറുകൾ കാത്തിരിപ്പ്; പ്രതിഷേധം നിറഞ്ഞ് കലോൽസവം

സംഘടനത്തിലെ പിഴവ്  കോഴിക്കോട് റവന്യു ജില്ലാ കലോൽസവത്തിന്റെ ആദ്യ ദിവസം തന്നെ മൽസരാർഥികളെ കുഴക്കി. മൽസരം തുടങ്ങാൻ വൈകിയതോടെ ഭക്ഷണം പോലും കഴിക്കാതെയാണ് മേയ്ക്കപ്പിട്ട് കുട്ടികൾ  മണിക്കൂറുകളോളം  കാത്തിരുന്നത്. 

ഇത് വേദി മൂന്ന്

ചെളി നിറഞ്ഞ ഇവിടെയായായിരുന്നു ഭരതനാട്യം നടക്കേണ്ടിയിരുന്നത്. വേദിക്ക് ചുറ്റിലും കാൽമുട്ടുവരെ ഉയരത്തിൽ പുല്ലും.

ഇനി വേദി അഞ്ച് 

ഇവിടെ നടക്കേണ്ടത് ഒപ്പനയാണ്. മണവാട്ടിമാരും തോഴിമാരും 7 മണി മുതൽ തയാർ. പക്ഷെ മൽസരം  തുടങ്ങിയത് ഒരു മണിക്ക് ശേഷം.രക്ഷിതാക്കൾ പ്രതിഷേധവും തുടങ്ങി

ഭക്ഷണംകഴിക്കാത്തതിനാൽ സ്റ്റേജിൽ തല കറങ്ങി വീഴുമോ എന്ന ആശങ്കയിലാണ് മൽസരാർഥികൾ. പലരും അതിരാവിലെ വീടുകളിൽ നിന്ന് എത്തിയതാണ്. 309  ഇനങ്ങളിലായി  12000 ഓളം വിദ്യാർഥികളാണ് മൽസര രംഗത്തുള്ളത്