നിവർന്നു നിൽകാനാവാത്തവർ മണിക്കൂറുകൾ ക്യൂവിൽ; സർക്കാർ നടപടിയിൽ വലഞ്ഞ് വയോധികർ

ക്ഷേമപെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രം വഴി തിരിച്ചറിയല്‍ നടത്തണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ വലഞ്ഞ് വയോധികര്‍. സെര്‍വര്‍ തകരാര്‍ പതിവായതോടെ നിവര്‍ന്ന്  നില്‍ക്കാനാകാത്തവര്‍ക്കു പോലും അക്ഷയകേന്ദ്രങ്ങള്‍ക്ക് മുന്നില്‍  മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ട സ്ഥിതിയാണ്. ക്ഷേമപെന്‍ഷന്‍ കൈപ്പറുന്ന ഭിന്നശേഷിക്കാരടക്കം നവംബര്‍ 30നകം ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കണമെന്നാണ് സര്‍ക്കാര‍് നിര്‍ദേശം  

ഞങ്ങള്‍ ഈ നാട്ടില്‍ ജീവനോടെയുണ്ടേ എന്ന് സര്‍ക്കാരിനെ അറിയിക്കാനാണ് ഈ കാത്തു നില്‍പ്പ് . അക്ഷയകേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിരലടയാളം പതിച്ച് കണ്ണ് കൂടി പരിശോധിച്ചാണ് മസ്റ്ററിങ് നടത്തിയാലെ ജീവിച്ചിരിപ്പുണ്ടെന്ന് സര്‍ക്കാരിന് 'ബോധ്യമാകൂ. ഈ മാസം മുപ്പതിനകം അത് പൂര്‍ത്തിയാക്കില്ലെങ്കില്‍ ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ കിട്ടില്ല. 

വയോധികര്‍മാത്രല്ല ഭിന്നശേഷിക്കാരും പൂര്‍ത്തിയാക്കണം ഈ നടപടികള്‍. വാര്‍ഡ് തലത്തില്‍ ക്യാംപുകള്‍ നടത്തി പൂര്‍ത്തിയാക്കൂവുന്നതേയുള്ളു ഈ മസ്റ്ററിങ് പ്രക്രിയ.. ക്ഷേമപെന്‍ഷന്‍കാര്‍ കൂട്ടത്തോടെയെത്തിയതോടെ ഭൂരിഭാഗം അക്ഷയകേന്ദ്രങ്ങളിലും സെര്‍വര്‍ തകരാറിലായി. ഇതോടെ മസ്റ്ററിങ് തിങ്കളാഴ്ച വരെ നിര്‍ത്തിവച്ചെന്ന നോട്ടീസും പതിച്ചു.