കളപറിക്കല്‍ മുതല്‍ കൊയ്ത്ത് വരെ; ഞാറ് നടാൻ ആഘോഷമാക്കി വിദ്യാർഥികൾ

കർഷകത്തൊഴിലാളി ക്ഷാമം നേരിടുന്ന മലപ്പുറം കൊണ്ടോട്ടിയിലെ പാടങ്ങളിൽ ഞാറ് നടാൻ കോളജ് വിദ്യാർഥികളെത്തി. കൊണ്ടോട്ടി ആർട്സ് & സയൻസ് കോളജിലെ വിദ്യാർഥികളാണ് നെൽകൃഷിയിൽ നൂറുമേനിക്കൊരുങ്ങുന്നത്.

മികച്ച നെല്‍കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ച പാത്തുമ്മകുട്ടിയുടെ അരയേക്കര്‍ വയലിലാണു വിദ്യാര്‍ഥികള്‍ കൃഷി ആരംഭിച്ചത്.  കളപറിക്കല്‍ മുതല്‍ കൊയ്ത്ത് വരെ ഇനി ഇവരുണ്ടാകും പാത്തുമ്മക്കുട്ടിയോടൊപ്പം. കൂടുതല്‍ കര്‍ഷകരിലേക്കും കൃഷിയിടങ്ങളിലേക്കും സഹായവുമായി ഇറങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. 

രൂക്ഷമായ കര്‍ഷകത്തൊഴിലാളി ധൈര്‍ലഭ്യം നേരിടുന്ന കാലഘട്ടത്തില്‍ കര്‍ഷര്‍ക്ക് കൈത്താങ്ങാകാനും വിദ്യാര്‍ഥികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനുമാണ് പദ്ധതി. രാവിലെ തുടങ്ങിയ ഞാറ് നടീൽ ഉച്ചവരെ നീണ്ടു. വേറിട്ട അനുഭവം കൗമാരക്കാർ ആലോഷമാക്കി.