വീടെത്തണമെങ്കിൽ മതിൽ ചാടണം, മുട്ടറ്റം വെള്ളത്തിൽ നീന്തണം; ദുരിതകാഴ്ച

അശാസ്ത്രീയ റോഡ് നിര്‍മാണം മൂലം കൊല്ലം കാവടിപ്പുറത്തെ അന്‍പതോളം കുടുംബങ്ങള്‍ ദുരിതക്കയത്തില്‍. ഓടപണിയാതെ റോഡ് ഉയര്‍ത്തിയത് മൂലം വീടുകളിലും വളപ്പിലും വെള്ളംകെട്ടികിടക്കുന്നു. മാസങ്ങളായി വീടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് കാട്ടി വാര്‍ഡ് മെംബര്‍ മുതലുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.

മതില്‍ ചാടിയും മുട്ടറ്റം വെള്ളത്തിലൂടെ നടന്നും വീട്ടില്‍ കയറാന്‍ തുടങ്ങിയിട്ട് മാസം ആറു കഴിഞ്ഞു. വെള്ളക്കെട്ട് പതിവായതോടെ പരലും ബന്ധുവീടുകളില്‍ അഭയം തേടി. നല്ലൊരു മഴപെയ്താല്‍ മതി,ആശ്രാമം കാവടിപ്പുറത്തുള്ള രണ്ടു ഫ്ലാറ്റു സമുച്ചയങ്ങളിലും സമീപത്തെ വീടുകളിലും വെള്ളം നിറയും.

ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലൂടെയുള്ള റോഡ് ഉയര്‍ത്തിയതും ഓട സ്വകാര്യ വൃക്തി മതില്‍ കെട്ടി അടച്ചതുമാണ് വെള്ളക്കെട്ടിന് കാരമെന്ന് നാട്ടുകാര്‍. റോഡ് ഉയര്‍ത്താന്‍ പണം അനുവദിച്ച എംഎല്‍എ എം.മുകേഷിനോടും എന്‍.കെ.പ്രേമചന്ദ്രന്‍എംപിയോടും പൊതുമരാമത്ത്, നഗരസഭ ഉദ്യോഗസ്ഥരോടുമടക്കം പലതവണ പരാതി പറഞ്ഞിട്ടും ആരും ഇതുവരെ ഇങ്ങോട്ട് തിരഞ്ഞു നോക്കിയിട്ടില്ല.