കനത്ത മഴ, കുട്ടനാട്ടിൽ വൻ കൃഷി നാശം; എണ്ണായിരം ഹെക്ടർ നെൽകൃഷി വെള്ളത്തിൽ

കനത്ത മഴയിൽ കുട്ടനാട്ടിൽ എണ്ണായിരം ഹെക്ടറോളം നെൽകൃഷി വെള്ളത്തിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വീണുകിടക്കുന്നത്. മഴ മാറിയില്ലെങ്കിൽ കനത്ത നഷ്ടമാവും കർഷകർക്ക് ഉണ്ടാവുക 

നല്ല വിളവാണ് ഇത്തവണ. പക്ഷെ കൊയ്യാൻ പറ്റുന്നില്ല. കനത്ത മഴയിൽ നെൽചെടികളെല്ലാം നിലത്തു ചാഞ്ഞു. മഴ മാറിനിന്നാൽ മാത്രമേ ഇനി രക്ഷയുള്ളൂ 

കാർഷിക വായ്പകൾ എഴുതി തള്ളി കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കുട്ടനാട്ടിലെത്തിയ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു മാസങ്ങൾക്ക് മുൻപ് മടവീണും പാടം കവിഞ്ഞുമുണ്ടായ കൃഷിനാശങ്ങൾക്ക് പുറമെയാണ് കർഷകർക്കുള്ള പുതിയ നഷ്ടം.