പി.എസ്.സി ചോദ്യങ്ങൾ മലയാളത്തിൽ; പഠിക്കാൻ സമിതി

പി.എസ്.സി  പരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതു പഠിക്കാനായി സമിതിയെ നിയോഗിച്ചു. മുഖ്യമന്ത്രി തല യോഗത്തിലായിരുന്നു തീരുമാനം. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കെ.എ.എസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ മലയാളത്തിലാക്കുന്നതിനു സഹായം നല്‍കാമെന്നു വൈസ് ചാന്‍സലര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ കണ്‍വീനറും സര്‍വകലാശാല വി.സിമാര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനനുസരിച്ച് ബിരുദവും, ഉന്നത ബിരുദവും യോഗ്യതയുള്ള ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പി.എസ്.സി ചെയര്‍മാന്‍ ,ഉന്നത വിദ്യാഭ്യാസ സെക്രട്ടറി,വി.സിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം

സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ്, കെ.എ.എസ് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ആദ്യഘട്ടത്തില്‍ മലയാളത്തില്‍ കൊണ്ടു വരുമെന്നാണ് സൂചന. ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കുന്നതിനു പി.എസ്.സിക്ക് സഹായം നല്‍കാമെന്നു യോഗത്തില്‍ പങ്കെടുത്ത വി.സിമാര്‍ അറിയിച്ചു. ഇതോടെ ഈ പരീക്ഷകള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാനാകും. മെഡിക്കല്‍,എന്‍ജിനിയറിങ്,കംപ്യൂട്ടര്‍ തുടങ്ങിയവ യോഗ്യതയുള്ള തസ്തികളിലേക്കുള്ള പരീക്ഷകളിലെ സാങ്കേതിക പദങ്ങള്‍ സംബന്ധിച്ചായിരിക്കും സമിതി പ്രധാനമായും പരിശോധിക്കുക. ഈ പരീക്ഷകള്‍ മലയാളത്തിലാക്കുന്നതു സംബന്ധിച്ച തീരുമാനം അതുകൊണ്ടു തന്നെ വൈകിയേക്കും. 

MORE IN KERALA