ഭൂമി വിണ്ടുകീറി; ഇടുക്കിയിൽ മലയിടിഞ്ഞ് താണു; കൃഷിനാശം

ഇടുക്കി പെരിയകനാലിന് സമീപം മലയിടിഞ്ഞ് താഴ്ന്നു. പെരിയകനാല്‍  ബി ഡിവിഷന്‍  റോഡിലാണ്  ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നത്.  മുട്ടുകാട് പ്രദേശത്തു കനത്ത കൃഷിനാശം.

കഴിഞ്ഞ ദിവസം  പുർലർച്ചെയാണ് ഭൂമി കുലുക്കത്തിന് സമാനമായ രീതിയില്‍   ബി ഡിവിഷന്‍-പെരിയകനാല്‍ റോഡിന്റെ ഭാഗമായ പ്രദേശം ഇടിഞ്ഞ് താഴ്ന്നത്. നൂറ്റി അമ്പത് മീറ്ററോളം വരുന്ന പ്രദേശം നാലടിയോളം വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. 

മുട്ടുകാട് പാടശേഖരത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഇയരത്തിലുള്ള മലമുകളിലാണ് വിള്ളലുണ്ടായത്. ഇനിയും  മലയിടിച്ചില്‍ ഉണ്ടായാൽ  രണ്ട് എസ്റ്റേറ്റുകളിലെ കൃഷിയും നിരവധി വീടുകള്‍ളും  തകരും.

ഭൂമി വിണ്ട് കീറി ഇടിഞ്ഞ് താഴ്ന്നതിനൊപ്പം പ്രദേശത്ത് നിരവധി ഉരുള്‍പൊട്ടലുകളും ഉണ്ടായി. മഴ കുറഞ്ഞെങ്കിലും  ഉരുൾപൊട്ടല്‍ സാധ്യത തുടരുന്നു.