അപകടഭീതിയൊഴിയുന്നില്ല; മരം കടപുഴകി വീണ് നാലുകുട്ടികൾക്ക് പരുക്ക്

നെയ്യാറ്റിൻകര വെള്ളറടയിൽ വീട്ടില്‍ മരം കടപുഴകി വീണ് നാലുകുട്ടികൾക്ക് പരുക്ക്. കാക്കതൂക്കി മണ്ണടിക്കോണത്ത് മണിയൻ എന്ന യേശുദാസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് ശമനമുണ്ടായെങ്കിലും അപകടഭീതിയൊഴിയുന്നില്ല. വെള്ളറടയില്‍ മണ്ണടിക്കോണത്ത് മരംകടപുഴകി വീണ് നാലുകുട്ടികള്‍ക്ക് പരുക്കേറ്റു.കാക്കതൂക്കിയില്‍  മണിയന്റ വീട്ടിലാണ് അപകടം. മണിയന്റെ ചെറുമക്കളായ ബെന്നി, ബെഞ്ചമിൻ, ലുദിയ, മൂന്നര വയസ്സുള്ള മഹിമ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . കുട്ടികൾകളിച്ചുകൊണ്ടിരുന്ന മുറിയുടെ സമീപത്തെ നിന്ന പ്ലാവാണ് കടപുഴകി വീണത് . സംഭവസമയം മുതിര്‍ന്നവര്‍ വീടിനു പുറത്തായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഇവർ വീട്ടിലേക്ക് ഓടിയെത്തിയാണ് രക്ഷിച്ചത്. 

വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചുവരുകളും വിണ്ടുകീറി.  ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് .