പാലരുവി വീണ്ടും ഒഴുകിത്തുടങ്ങി; സഞ്ചാരികളുടെ പറുദീസ

നീരൊഴുക്ക് ശക്തമായതോടെ പാലരുവി വെള്ളച്ചാട്ടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. ഭക്ഷണശാല അടക്കമുള്ള സൗകര്യങ്ങള്‍ പാലരുവിയില്‍ പുതിയതായി ഒരുക്കിയിട്ടുണ്ട്.

മൂന്നുമാസത്തിന് ശേഷം പാലരുവി വീണ്ടും ഒഴുകി തുടങ്ങി. നീരൊഴുക്ക് ശക്തമായതോടെ വെള്ളച്ചാട്ടം ഞായറാഴ്ച്ച സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി ആളുകളാണ് ആദ്യ ദിവസം തന്നെ വെള്ളച്ചാട്ടത്തിലെത്തിയത്.

ഒന്നേകാല്‍ കോടിയോളം രൂപ ചെലവാക്കി ഭക്ഷണശാല ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി പുതിയതായി ഒരുക്കിയിട്ടുണ്ട്. കാട്ടുതീ സാധ്യത കണിക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരി പകുതിയോടെയാണ് പാലരുവി വെള്ളച്ചാട്ടം അടച്ചത്.