ആനക്കൊമ്പ് കേസ്; മോഹൻലാലിനായി ഹാജരായത് ചീഫ് ജസ്റ്റിസിന്റെ മകൾ

ആനക്കൊമ്പ് കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകള്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍ രശ്മി ഗൊഗോയിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെ ഹാജരായത്. 

രശ്മിയുടെ അഭ്യര്‍ഥന പരിഗണിച്ച് കേസ് പരിഗണിക്കുന്നത് ജൂലൈ പതിനൊന്നിലേക്ക് മാറ്റി.