വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ സ്ഥാനാർത്ഥികൾ; വടകരയിൽ കനത്ത സുരക്ഷ

കടുത്ത മത്സരം നടക്കുന്ന വടകരയിൽ അവസാന മണിക്കുറുകളിലും വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്  സ്ഥാനാർഥികൾ. അക്രമ രാഷ്ട്രിയം സജീവ ചർച്ചയായ മണ്ഡലത്തിൽ കേന്ദ്ര സേനയടക്കം 3000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത് .കലാശകൊട്ടിനിടെ  ഉണ്ടായ സംഘർഷങ്ങൾ  തുടരുമെന്ന ആശങ്കയും ശക്തമാണ്

ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും കണ്ട് വോട്ടുറപ്പിക്കുകയാണ് ഇടതു സ്ഥാനാർഥി. കനത്ത സുരക്ഷയാണ് മണ്ഡലത്തിലെങ്ങും.833 ബൂത്തുകൾ പ്രശ്നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. യു.ഡി. എഫ് പരാതിയുടെ അടിസ്ഥാനത്തിൽ 122 ബൂത്തുകൾ കൂടി ഈ ഗണത്തിൽ ഉൾപെടുത്തി. തിരഞ്ഞെടുപ്പ് കഴിയുന്ന  കഴിയുന്ന നാളെ വൈകിട്ട് ആറു മുതൽ ബുധനാഴ്ച്ച രാത്രി 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

579 കേന്ദ്ര സേന അംഗങ്ങൾ 2288 പൊലീസുകാർ 665 സ്പെഷ്യൽ പൊലിസ് ഓഫീസർമാർ എന്നിവർക്കാണ് സുരക്ഷ ചുമതല. കൂത്തുപറമ്പ് തലശേരി മണ്ഡലങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് യു.ഡി.എഫ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.