'ബഹുമാനവും സ്നേഹവും ആരാധനയും'; ബിജു മേനോനൊപ്പം അജു വർഗീസ്; വിമർശനം

ബിജെപി സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടൻ ബിജു മേനോന് നേരെ രൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. എന്നാലിപ്പോൾ ബിജു മേനോന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ അജു വർഗീസ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് അജു ബിജു മേനോന് പിന്തുണ അറിയിച്ചിരിക്കുന്നത്. 'ഒരു വ്യകതി എന്ന നിലയിലും നടൻ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്ന് ഇപ്പോഴും !'. ബിജു മേനോനൊപ്പമുള്ള ചിത്രവും ഈ കുറിപ്പുമാണ് അജു പങ്കുവച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ അജുവിനെതിരെയും വിമൻശനം ഉന്നയിക്കുകയാണ്.

സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം  ബിജു മേനോനും പൊതുവേദിയില്‍ എത്തിയിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്. ബിജു മേനോന്‍ ബിജെപിയെ തുണച്ചതിലുള്ള രോഷമാണ് പ്രതികരണങ്ങളില്‍ നിറയുന്നത്.