അന്ന് റിലീസ് തീരുമാനിച്ച ശേഷം ഷൂട്ടിങ്; ഇന്ന് തയ്യാറെടുപ്പിന് സമയമേറെ

ബിജു മേനോനെ നായകനാക്കി നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് തുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോൻ എത്തുന്നു.  തല്ലുമാല, അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന തുണ്ടിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്.  

പൊലിസ് വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി രസകരമായ വേഷമാണിതെന്ന് ബിജുമേനോന്‍. ബിജു തമാശ പറയുമ്പോള്‍ തമാശ ആണെന്ന് തോന്നാറില്ലെന്നും അതാണ് ആ കഥാപ്ത്രത്തിന്‍റെ വിജയമെന്നും റാഫി പറയുന്നു. വിഡിയോ കാണാം.

Interview with Biju menon and Raffi