മിഥുന് മാനുവല്‍ തോമസ് എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുന്നത്. അതിനു മുന്നോടിയായി നടന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരുടെ പ്രൊമോഷന് പരിപാടിയില്‍ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
‘നമസ്കാരം, ഞാന്‍ മമ്മൂട്ടി. ഞാനീ പടത്തില്‍ ജോസ് എന്ന ജോസേട്ടായി ആയിട്ടാണ് അഭിനയിക്കുന്നത്’ എന്ന മുഖവുരയോടെ, ചിരിപടര്ത്തികൊണ്ടാണ് താരം സംസാരം തുടങ്ങുന്നതു തന്നെ. ‘സിനിമയോടുള്ള ലൗ, എനിക്ക് സിനിമയല്ലാതെ വെറെയൊരു വഴിയും കാണുന്നില്ല. സിനിമയില്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും’ എന്നാണ് പത്രസമ്മേളത്തിനിടെ മമ്മൂട്ടി പറഞ്ഞത്.
കന്നഡയിലെ രാജ് ബി ഷെട്ടി, തെലുങ്ക് നടൻ സുനില്‍, തമിഴ് നടന് പ്രകാശ്, അഞ്ജന ജയപ്രകാശ്, ജോണി ആന്റണി, ദിലീഷ് പോത്തന്, സണ്ണി വെയ്ന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരനിരയാണ് ടര്‍ബോയിലുള്ളത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് വിവരം. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.
‘എനിക്ക് സിനിമയല്ലാതെ വെറെയൊരു വഴിയും കാണുന്നില്ല. സിനിമയില്ലെങ്കില്‍ എന്റെ കാര്യം കുഴപ്പത്തിലാകും. എന്റെ ശ്വാസം നിന്നു പോകും’