ശ്രീധരൻപിള്ളയുടെ മുസ്ലീംവിരുദ്ധ പരാമർശം; പരാതിയുമായി സിപിഎം

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതിയുമായി സിപിഎം.  പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കന്നതെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയുടെ ലക്ഷ്യം കേരളത്തില്‍ വിലപ്പോവില്ലെന്നു മുസ്ലീംലീഗ്. മലീമസമായ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നതെന്നു കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ബലാകോട്ടിലേയും പുല്‍വാമയിലെയും സൈനിക ആക്രമണവുമായി ബന്ധപ്പെടുത്തിയായിരുന്നു പരാമര്‍ശം. 

ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടനപത്രിക പുറത്തിറക്കവേയുള്ള പി.എസ്.ശ്രീധരന്‍ പിള്ളയുടെ ഈ പരാമര്‍ശമാണ് വിവാദമായത്. ബിജെപി സംസ്ഥാന പ്രസിഡന്‍റിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും,മുസ്ലിംലീഗും,സിപിഎമ്മും രംഗത്തെത്തി. മുനുഷ്യരെ ഭിന്നിപ്പിക്കുന്ന പ്രസ്താവനയെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം

വര്‍ഗീയത വളര്‍ത്തി വോട്ടുതേടാനാണു ബിജെപി ശ്രമമെന്നായിരുന്നു ലീഗിന്‍റെ പ്രതികരണം. പ്രസ്താവനയ്ക്കെതിരെ ആറ്റിങ്ങല്‍ എല്‍ഡിഎഫ് പാര്‍ലമെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കും.തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി വിഷയത്തില്‍  ഇടപെടണമെന്നു കോടിയേരി ബാലകൃഷ്ണന്‍ വശ്യപ്പെട്ടു