‘ജൂലിയസ് നികിതാസ് കാറോടിച്ചുകയറ്റിയത് അബദ്ധത്തില്‍’; കേസെടുക്കേണ്ടെന്ന് പൊലീസ്

ജൂലിയസ് നികിതാസ്

ഗോവ ഗവർണറുടെ സുരക്ഷാ വീഴ്ചയില്‍  കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് നികിതാസ്  കാറോടിച്ചുകയറ്റിയത് അബദ്ധത്തിലെന്ന് നിലപാട്. പിഴ ചുമത്തിവിട്ടയച്ചത് അബദ്ധം ബോധ്യപ്പെട്ടതിനാല്‍. പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ്. 

അതെസമയം സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗോവ രാജ്ഭവന്‍, ചീഫ് സെക്രട്ടറിക്ക് കത്തയക്കും. നിര്‍ണായക ദൃശ്യങ്ങള്‍  പൊലീസ് പരിശോധിക്കുന്നു. പൊലീസ് പരിശോധിച്ച ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. 

goa raj bhavan to look into security breach after cpm district secretarys son interrupts governors convoy in kozhikode