സിപിഎം നേതാവിന്റെ മകനെങ്കില്‍ വേറെ നീതിയോ?

കോഴിക്കോട്ട് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ വാഹന വ്യൂഹത്തിന് ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ യുവാവിനെതിരെ കേസില്ല. ഒന്നല്ല, രണ്ടുവട്ടമാണ് വാഹനവ്യൂഹത്തിലേക്ക് ജൂലിയസ് നികിതാസ് കാര്‍ കയറ്റാന്‍ ശ്രമിച്ചത്. പൊലീസ് തടഞ്ഞശേഷവും. ജൂലിയസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. അപ്പോഴത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനാണെന്ന് മനസിലാകുന്നു. ആയിരംരൂപ പിഴ ട്രാഫിക് നിയമലംഘത്തിന് ചുമത്തി വിട്ടയയ്ക്കുന്നു. കേസും അന്വേഷണവും ഒന്നുമില്ല. ഗുരുതര വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണം വേണമെന്ന് ബിജെപി. ഇതേത് പരിഗണനയാണ്? ഗവര്‍ണരുടെയും മുഖ്യമന്ത്രിയുടെയുമെല്ലാം സുരക്ഷ ഏത് തരത്തിലുള്ളതാണ് എന്ന് നമുക്കറിയാം. വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഡിവൈഎഫ്ഐക്കാരും കരിങ്കൊടിക്കാരെ തല്ലുന്ന നാട്ടില്‍ ഈ പരിഗണനയുടെ അര്‍ഥമെന്താണ്? 

Counter point on goa governor convoy issue