ആദ്യ പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്നു; അങ്ങനെ കണ്ണന്താനം വന്നു

അൽഫോൻസ് കണ്ണന്താനം.

ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.

ബി.ജെ പി യുടെ അഞ്ച് സ്ഥാനാർഥികൾ ദുർബലരാണെന്നാണ് സി.പി.എമ്മിന്റെ വിമർശം. ബി.ജെ.പി സ്ഥാനാര്‍ത്ഥികളാരും ദുര്‍ബലരല്ല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കും, ചാക്കും ഒരു പോലെയാണെന്നും പിള്ള പറഞ്ഞു.