കോലിബി സഖ്യമെന്ന ആരോപണം തള്ളി യു‍ഡിഎഫിന്‍റെ റോഡ്ഷോ

കോഴിക്കോടും കോലിബി സഖ്യമെന്ന എല്‍ഡിഎഫ് ആരോപണം തള്ളി യുഡിഎഫിന്‍റെ റോഡ്ഷോ.  പരാജയം ഉറപ്പായതോടെ എല്‍ഡിഎഫ് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ തുടങ്ങിയെന്ന്  യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്‍ പരിഹസിച്ചു. നഗരത്തെ ഇളക്കിമറിച്ച റോഡ്ഷോയില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കാളികളായത്. 

ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. വെയിലിനെ മറികടക്കാന്‍ രാത്രിയാക്കി പരിപാടി. സ്ഥാനാര്‍ഥിയെ കാണാനും വിജയാശംസ നേരാനുമായി ഒട്ടേറെപ്പേര്‍ ഒഴുകിയെത്തി. കോഴിക്കോടും കോലിബി സഖ്യമെന്ന എല്‍ഡിഎഫിന്‍റെ ആരോപണങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെ.