പഴയതൊക്കെ മറന്നു; ജയരാജന്റെ വേദികൾ കീഴടക്കി വ്യക്തിപൂജാ പാട്ട്

വ്യക്തിപൂജ വിവാദത്തില്‍ പി. ജയരാജനതിരെ  പാര്‍ട്ടി നടപടിക്ക് കാരണമായ പാട്ട്  വടകരയിലെ പ്രചാരണ വേദികളില്‍ തരംഗമാകുന്നു. കണ്ണൂരിന്റെ ചെന്താരകമേ  തുടങ്ങുന്ന പുറച്ചേരി ഗ്രാമീണ വയനശാലയുടെ  സംഗീത ആല്‍ബമാണ് പി. ജയരാജ പ്രചാരണ വേദികളിലെല്ലാം ഇപ്പോള്‍ മുഴങ്ങുന്നത്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് പി.ജയരാജനെ കുരുക്കിലാക്കിയ പാട്ടാണിത്. പുറച്ചേരി ഗ്രാമീണ വയനശാല  പുറത്തിറക്കിയ പാട്ടില്‍ പി. ജയരാജനെ സ്ഥാപക നേതാവ്. പി.കൃഷ്ണപിള്ളയോളം വലിയ കമ്മ്യൂണിസ്റ്റായി അവതരിപ്പിച്ചതോടെ സി.പി.എം സംസ്ഥാന കമ്മിറ്റി തന്നെ രംഗത്ത് എത്തി. ജയരാജനെതിരെ പരസ്യ വിമര്‍ശനത്തിനുവരെ പാട്ട് കാരണായി.

സമ്മേളനകാലത്ത് നിന്ന്  തിരഞ്ഞെടുപ്പ് ചൂടിലേക്ക് പാര്‍ട്ടിയെത്തിയപ്പോള്‍ പഴയ നടപടികളെല്ലാം മറന്നു. വടകരയിലെ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദികളിലെ മുഖ്യ ആകര്‍ഷണമാണ് വിവാദ പാട്ട്. പഴയതൊക്കെ മറന്നു  കണ്ണൂരിലെ ചെന്താരകപൊന്‍കതിര്്  പി. ജയരാജനെന്ന സ്ഥാനാര്‍ഥിക്കൊപ്പം വേദികളില്‍ നിന്ന് വേദികളിലേക്കുള്ള സഞ്ചാരം തുടരുകയാണ്.  

MORE IN KERALA