കെട്ടിടം അപകടാവസ്ഥയില്‍; ഉല്‍പ്പന്നങ്ങള്‍ ചിതലെടുക്കുന്നു; അനാസ്ഥയുടെ പര്യായമായി ബാംബൂ കോർപറേഷന്‍

bamboo-building
SHARE

സംസ്ഥാന ബാംബൂ കോർപറേഷന്റെ അങ്കമാലിയിലെ ഫാക്ടറി കെട്ടിടം അപകടാവസ്ഥയിൽ. കെട്ടിടം പുതുക്കി പണിയണമെന്ന് നഗരസഭാ എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. ഈറ്റ കൊണ്ട് ഉണ്ടാക്കിയ ഉൽപ്പന്നങ്ങളും ഇവിടെ ചിതലെടുത്തു നശിക്കുകയാണ്. 

അനാസ്ഥയുടെ പര്യായമായി മാറുകയാണ് സംസ്ഥാന ബാംബൂ കോർപ്പറേഷൻ. അങ്കമാലിയിലെ ഫാക്ടറി കെട്ടിടം കാലപ്പഴക്കത്തിൽ തകർന്നു വീഴാറായി. പുതുക്കി പണിയണമെന്ന് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല. 

അങ്കമാലിയിലെ ഫാക്ടറിയിൽ ലക്ഷക്കണക്കിന് രൂപയുടെ ഉൽപ്പങ്ങൾ ആണ് ചിതലെടുത്തു നശിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും ഉണ്ടാക്കിയ ഉൽപ്പനങ്ങൾ വിറ്റഴിക്കാൻ പോലും അധികൃതർ തയ്യാറാകുന്നില്ല. ബാംബൂ കോർപ്പറേഷൻ ശേഖരിക്കുന്ന ഈറ്റ മറ്റ് സംസ്ഥാനങ്ങൾക്ക് മറിച്ചു വിൽക്കുന്നതായും ആരോപണം ഉണ്ട്. വ്യവസായ മന്ത്രി യുടെ സ്വന്തം ജില്ലയിൽ ഉള്ള പൊതു മേഖല സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്.

MORE IN KERALA
SHOW MORE