സമയം അടുക്കുന്നു; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നിന് നടക്കുമോ? മൊത്തത്തില്‍ ആശയകുഴപ്പം

drivingtest--HD
SHARE

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നതില്‍ സമ്പൂര്‍ണ ആശയക്കുഴപ്പം. മെയ് ഒന്നു മുതല്‍  നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്കൂള്‍ തുടങ്ങുമെന്ന പ്രഖ്യാപനവും പാതിവഴിയിലാണ്. മന്ത്രിയായ ശേഷം കെ.ബി.ഗണേഷ്കുമാര്‍ നടത്തിയ ഏറ്റവും പ്രധാന പ്രഖ്യാപനമായിരുന്നു ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം.

എച്ച് എടുത്താല്‍ ലൈസന്‍സ് കിട്ടുമെന്ന രീതി പൊളിച്ച്, പാരലല്‍ പാര്‍ക്കിങും കയറ്റത്ത് നിര്‍ത്തുന്നതും പുറകോട്ട് എടുക്കുന്നതും തുടങ്ങി ഡ്രൈവിങിന്റെ മുഴുവന്‍ വശങ്ങളും ഉള്‍പ്പെടുത്തിയാണ് മന്ത്രി പരിഷ്കാരം പ്രഖ്യാപിച്ചത്. മെയ് 1 മുതല്‍ നടപ്പാക്കുമെന്നും ഉത്തരവിറക്കി. വെറുതേ പ്രഖ്യാപിച്ചാല്‍ പോര..നടപ്പാക്കണമെങ്കില്‍ അതനുസരിച്ച് ഗ്രൗണ്ട് ഒരുക്കണം, വാഹനങ്ങള്‍ വേണം. പക്ഷെ മെയ് ഒന്നാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കുമ്പോളും ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. 

സംവിധാനങ്ങളൊന്നുമായില്ലങ്കിലും മെയ് 1 മുതല്‍ പുതിയ രീതി എന്ന ഉത്തരവ് നിലനില്‍ക്കുകയാണ്. അതോടെ ഇനി ഒന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റ് എങ്ങിനെ നടപ്പാക്കുമെന്ന് അറിയാതെ നട്ടംതിരിയുകയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തെ ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ എതിര്‍ത്തപ്പോള്‍ മന്ത്രി മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി നേരിട്ട് ഡ്രൈവിങ് സ്കൂള്‍ തുടങ്ങുന്നു. സംസ്ഥാനത്ത് 22 സ്കൂളുകള്‍ തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങളും പാതിവഴിയിലെത്തി നിലച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളൊന്നും നടപ്പായിട്ടുമില്ല. പിന്‍വലിച്ചിട്ടുമില്ല. ആശയക്കുഴപ്പം മാത്രം മിച്ചം.

MORE IN KERALA
SHOW MORE