പെരുന്തേനരുവി ഷട്ടർ തുറന്നതിന് പിന്നില്‍ കാര്യങ്ങള്‍ അറിയാവുന്നവരാകാമെന്ന് കെ.എസ്.ഇ.ബി

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടർ തുറന്നതിന് പിന്നില്‍ കാര്യങ്ങള്‍ അറിയാവുന്നവരാകാമെന്ന് കെ.എസ്.ഇ.ബി.  ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ ചെയ്താകാം.  ഷട്ടർ തുറന്നതുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതയും അന്വേഷിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ്.രാജൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഷട്ടർ തുറന്നതിനെപ്പറ്റി പൊലീസും ഡാം സുരക്ഷാ അതോറിറ്റിയും അന്വേഷണം തുടങ്ങി. പൊലീസും ഡാം സുരക്ഷാ അതോറിറ്റിയും ഫൊറൻസിക് വിദഗ്ധരും പെരുന്തേനരുവിയില്‍  പരിശോധന നടത്തി. ഷട്ടർ തുറന്നത്  വ്യക്തമായി അറിയാവുന്നവരാണെന്നാന്ന് കെ.എസ്.ഇ ബിയുടെ നിഗമനം.

ചൊവ്വാഴ്ച രാത്രിയാണ് ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടത്. മുക്കാൽ മണിക്കൂർ പണിപ്പെട്ട് കെഎസ്ഇബി അധികൃതർ ഷട്ടർ അടച്ചു. റിമോട്ട് ഉപയോഗിച്ചാണ് ഷട്ടർ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. ഈ ഷട്ടറാണ് ഉയർത്തിയത്. ഷട്ടർ ലോക്കിന്റെ ഒരു ഭാഗം മുറിച്ചെടുത്ത് നദിയിലെറിയുകയും ചെയ്തു.