കരിപ്പൂരിന് വേണ്ടി ഒന്നിച്ച് നിൽക്കും; ഇന്ധന ഇളവ് അനുവദിക്കണം; സിപിഎം

കണ്ണൂര്‍ വിമാനത്താവളത്തിന് സമാനമായി കരിപ്പൂരിനും ഇന്ധന ഇളവിനായുള്ള നീക്കങ്ങളില്‍ സി.പി.എം ഒപ്പം നില്‍ക്കുമെന്ന് മലപ്പുറം ജില്ലാസെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍. രാഷ്ട്രീയവ്യത്യാസമില്ലാതെ കൂട്ടായ്മ ഉണ്ടാക്കിയാല്‍ ഒപ്പം നില്‍ക്കും. മനോരമ ന്യൂസ് നാട്ടുകൂട്ടത്തില്‍ ടിവി ഇബ്രാഹിം എംഎല്‍എയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദേഹം.

കണ്ണൂരിന് ഇന്ധന ഇളവ് പ്രഖ്യാപിച്ചത് കരിപ്പൂരിനെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിമിന്റെ ആരോപണം

ആരംഭ പ്രാരാബ്ദങ്ങള്‍ മറികടക്കാനുള്ള ഇളവ് മാത്രമാണെന്നും കരിപ്പൂരിന് വേണ്ടി ആവശ്യമാണെങ്കില്‍ ഇന്ധനഇളവിനായി ആവശ്യപ്പെടുമെന്നും സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ തിരിച്ചടിച്ചു

കരിപ്പൂരിന് വേണ്ടത് സെസ് ഇളവ് മാത്രമല്ലെന്നും ഭൗതികസാഹചര്യങ്ങളുടെ വികസനമാണെന്നും എയര്‍ ഇന്ത്യാ റിട്ടയേര്‍ഡ് സീനിയര്‍ മാനേജര്‍ കെപി മുത്തുക്കോയ ചര്‍ച്ചയില്‍ ഉന്നയിച്ചു.

കെഎംസിസി നാഷ്ണല്‍ പ്രസിഡന്റ് കെപി മുഹമദ് കുട്ടിയും പ്രവാസികളുടെ പ്രശ്നങ്ങള്‍ പങ്കുവെച്ചു. ജനകീയ പങ്കാളിത്തതോടെ നടന്ന ചര്‍ച്ചയില്‍ കരിപ്പൂരിന് കുറിച്ചുള്ള വിവിധ വാദമുഖങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.