കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സമരം; പ്രതിഷേധം കടുപ്പിച്ച് തൊഴിലാളി സംഘടനകള്‍

കോഴിക്കോട്  കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി  തൊഴില്‍ പ്രശ്നത്തില്‍  വ്യവസായ വകുപ്പിനെതിരെ  സിപിഐ യുടെ ട്രേഡ് യൂണിയന്‍. ഫാക്ടറി  ഏറ്റെടുക്കുന്ന നടപടികള്‍ വൈകിപ്പിക്കുന്നതിനെതിരെയാണ് എ.ഐ.ടി.യു.സി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കുന്നത്.  

ഫാക്ടറി തുറക്കുമെന്ന പ്രതീക്ഷയില്‍ പത്തുവര്‍ഷം കാത്തിരുന്ന തൊഴിലാളികളുടെ അമര്‍ഷമാണിത്. രാഷ്ട്രപതി ഏറ്റെടുക്കല്‍  ബില്ലിന് അംഗീകാരം നല്‍കിയിട്ടും വ്യവസായവകുപ്പ് തടസ്സം നില്‍ക്കുന്നതാണ് തിരിച്ചടിയായത് . പ്രതിഷേധ കൂട്ടായ്മകളും സമരപരിപാടികളും ഫലം കാണാതായതോടെയാണ് തൊഴിലാളി പ്രസ്ഥാനങ്ങള്‍ വീണ്ടും സംഘടിക്കുന്നത്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം

ഭൂമാഫിയയുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. രണ്ടായിരത്തി ഒന്‍പതിലാണ് നഷ്ടം ചൂണ്ടികാണിച്ച് കമ്പനി അടച്ചുപൂട്ടിയത്.