വൃക്കരോഗികളുടെ ജീവനെടുക്കുന്ന ഹർത്താലുകൾ; പ്രതിഷേധം ശക്തമാകുന്നു

ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രോഗികള്‍. ഹര്‍ത്താല്‍‌ ദിനത്തില്‍ ഡയാലിസിസ് മുടങ്ങുന്ന രോഗികളുെട ആരോഗ്യനില വഷളാകുമെന്നാണ് പരാതി. 

മുന്‍കൂട്ടിയും അല്ലാതെയും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിരവിധിപേരുടെ ജീവനാണ് അപകടത്തിലാക്കുന്നത്. ഡയാലിസിസ് നടത്താനായി സാധിച്ചില്ലെങ്കില്‍ ഭൂരിഭാഗം രോഗികളെയും തൊട്ടടുത്തദിവസം ത്രീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരും. 

അടുത്തദിവസം നടക്കുന്ന നാല്‍പത്തിയെട്ട് മണിക്കൂര്‍ പണിമുടക്ക് രോഗികളെ വലയ്ക്കുമെന്ന ആശങ്കയും നലിനില്‍ക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ഡയാലിസിസ് രോഗികള്‍ക്കും ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

MORE IN KERALA