ആദിവാസി ഫണ്ട് ദുരുപയോഗം; ഉദ്യോഗസ്ഥര്‍ തട്ടിയത്് ലക്ഷങ്ങള്‍

ആദിവാസികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കോടികളുടെ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നത് വ്യാപക അഴിമതി. സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടയിലാണ് അഴിമതി. വ്യാജ ബില്ലുകളുപയോഗിച്ച് ഉദ്യോഗസ്ഥര്‍ തട്ടിയത്് ലക്ഷങ്ങള്‍. 

 ഇടമലക്കുടിയില്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ ഉള്‍പെടുത്തി നടപ്പിലാക്കുന്ന പദ്ധതികള്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നില്ലെന്നതിന്റെ രേഖകളാണ്  പുറത്ത് വരുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇടയമലക്കുടിയിലെ ഹോമിയോ ആശുപത്രിയിലേക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കിയിരുന്നു. ഇതിനായി വാഹനത്തിന് 3000 രൂപ ചിലവാക്കിയെന്നാണ് രേഖകളില്‍ പറയുന്നത്.  ഇടലക്കുടിയിലെ സൊസൈറ്റിക്കുടിയില്‍ ജീപ്പ് മുഖാന്തരം മരുന്ന് എത്തിച്ചതിനാണ് ഡ്രൈവര്‍ക്ക് പണം നല്‍കിയത്. എന്നാല്‍ ഇത്തരം ഒരു ജീപ്പ് കുടിയില്‍ എത്തിയിട്ടില്ലെന്ന് രേഖകള്‍ പറയുന്നു. സര്‍ക്കാര്‍ രേഖയിലുള്ള വാഹന നമ്പര്‍  ജീപ്പിന്റെയല്ല, ബൈക്കിന്റെയാണ്.  ഈ വാഹനം തിരുന്തനന്തപുരം ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മോട്ടോര്‍ വെയിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് രേഖയിലുള്ളത്.

 വ്യാജ ബില്ലുകള്‍ ഉപയോഗപ്പെടുത്തി ലക്ഷങ്ങളുടെ അഴിമതിയാണ് ആദിവാസി മേഖലയില്‍  നടക്കുന്നത്. കുടികളിലെ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ പ്ലാനിംങ്ങ് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷത്തി എഴുപത്തയ്യായിരം  രൂപയാണ് നല്‍കിയിട്ടുള്ളത്. ഈ പണത്തിന്റെ പകുതിപോലും വിനിയോഗിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.