പ്രളയാനന്തരമാലിന്യം നിറഞ്ഞ് താനൂർ; മത്സ്യലഭ്യതയിൽ ആശങ്ക

പ്രളായാനന്തര മാലിന്യങ്ങള്‍ നിറഞ്ഞ് മലപ്പുറം താനൂര്‍ ഒട്ടുംപുറം തീരദേശം. മാലിന്യങ്ങള്‍ കടലിലേക്കെത്തുന്നത് മല്‍സ്യ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് മല്‍സ്യത്തൊഴിലാളികള്‍.

പ്രളയത്തിനു ശേഷം തീരത്തടിഞ്ഞ മാലിന്യങ്ങളാണിത്.ഏറിയ പങ്കും പ്ലാസ്റ്റിക്ക് കുപ്പികളും ചെരുപ്പും.തിരമാലകളുടെ ശക്തി കൂടുമ്പോള്‍ ഈ മാലിന്യങ്ങള്‍ കടലിലേക്കെത്തും.ഇത് മല്‍സ്യ ലഭ്യതയെതന്നെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്

തൊട്ടടുത്താണ് ഒട്ടുപുറം തൂവല്‍ബീച്ച്.മാലിന്യങ്ങള്‍ അടിഞ്ഞതോടെ ഇങ്ങോട്ട് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.പല തവണ ഈ മാലിന്യങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തീരത്തടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്തെങ്കിലും തിരമാലകളില്‍ കൂടുതല്‍  മാലിന്യങ്ങള്‍   കരയിലെക്കെത്തുകയായിരുന്നു. കനോലി കനാലില്‍ നിന്നും മാലിന്യങ്ങള്‍ കടലിലേക്കെത്തുന്നുണ്ട്. ഇവ നീക്കം ചെയ്യാത്തതിനാല്‍  രോഗഭീതിയിലാണ് തീരദേശം.ചെറുവള്ളങ്ങള്‍ കരക്കടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യം കൂടി ഇവിടെയുണ്ട്