ദേ പൈപ്പ് പിന്നേം!; ജനജീവിതം ദുസഹമാക്കി ആനയറയില്‍ വീണ്ടും കൂറ്റന്‍ പൈപ്പ്

pipe
SHARE

ഒരു പൈപ്പ് വന്ന് ജീവിതം വഴിമുട്ടിപ്പോയ ആനയറക്കാരെ ഓര്‍മയില്ലേ...? അവര്‍ക്ക് മുട്ടന്‍ പണിയുമായി വീണ്ടും അവതരിച്ചിരിക്കുകയാണ് ജല അതോറിറ്റി. ഇത്തവണ പണി ആനയറക്കാര്‍ക്ക് മാത്രമല്ല തൊട്ടടുത്തുള്ള ദേശീയപാതയിലെ യാത്രക്കാര്‍ക്ക് കൂടിയുണ്ട്.

115 ദിവസം ആനയറ നിവാസികളെ തടവിലാക്കിയ വാട്ടര്‍ അതോറിറ്റി പൈപ്പിന്‍റെ ഈ ദൃശ്യങ്ങള്‍ ആരും മറന്ന് കാണില്ല. ഭൂമി തുരന്ന് പൈപ്പിടാനുള്ള യന്ത്രം തകരാറിലായതോടെയാണ് അന്ന് ജനം ബന്ദിയായത്. പ്രതിഷേധം അണപൊട്ടിയപ്പോള്‍ പദ്ധതി ഉപേക്ഷിച്ച് പൈപ്പും വലിച്ച് വാട്ടര്‍ അതോറിറ്റി തടിതപ്പി. 

പത്ത് മാസങ്ങള്‍ക്ക് ശേഷം അതേ പൈപ്പ് വീണ്ടും ആനയറിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഭൂമി തുരന്ന് ദേശീയ പാതക്കടിയിലൂടെ പൈപ്പിടാനുള്ള ജോലി, മുന്‍പ് പണിപറ്റിച്ച കരാറുകാരനെ തന്നെ ഏല്‍പ്പിച്ചു. ഇത്തവണ യന്ത്രം പണി മുടക്കിയില്ല. പൈലിങ്ങ് നടത്തി പൈപ്പ് ഇട്ട് തുടങ്ങിയതോടെ ദേശീയപാതയില്‍ റോഡ് തന്നെ ഇല്ലാതായി. 

ദിവസം കഴിയും തോറും ഗര്‍ത്തം വലുതായി വരികയാണ്. അപകടക്കെണിക്കരിലൂടെയുള്ള വാഹനയാത്ര ഗതാഗതക്കുരുക്കിന് വഴിവച്ചിരിക്കുകയാണ്. രണ്ടാമതും പണിക്കിട്ടിയ കരാറുകാരന്‍ പണിനി‍ത്തിയതോടെ കരാ‍ര്‍ റദ്ദാക്കി. ഇനി സാധാരണരീതിയില്‍ കുഴിയെടുത്ത് പൈപ്പിടാനുള്ള നീക്കത്തിലാണ് ജല അതോറിറ്റി. അങ്ങനെ ദേശീയ പാതയിലെ പ്രശ്നം പരിഹരിക്കാം. അപ്പോഴും നഷ്ടം ആനയറക്കാ‍ര്‍ക്കാണ്.

Thiruvananthapuram Anayara Pipe Issue

MORE IN KERALA
SHOW MORE