സുനിൽ പി ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലണമെന്ന് പോസ്റ്റ്; കുറിപ്പിനെതിരെ രോഷം

ശബരിമല യുവതി പ്രവേശ വിഷയത്തിൽ അനൂകൂലമായി പ്രസംഗിക്കുന്ന സുനിൽ പി ഇളയിടത്തെ കണ്ടാൽ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ ആഹ്വാനം. 'സുദർശനം' എന്ന സംഘപരിവാർ അനുകൂല ഫേസ്ബുക്ക് പേജ് സുനിൽ പി ഇളയിടത്തിനെതിരായി പ്രസിദ്ധീകരിച്ച പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷമാണ് ഭീഷണി. സംഘപരിവാർ അനുകൂല പ്രചാരണം നടത്തുന്ന അടൂർ സ്വദേശിയായ ശ്രീവിഷ്ണു എന്നയാളാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. 

നുണകൾ ആവർത്തിക്കുന്ന സുനിൽ പി ഇളയിടം ഭൂമിക്ക് ഭാരമാണെന്നും ഇയാൾ കമന്റിനൽ എഴുതിയിട്ടുണ്ട്. ശബരിമലയ വിഷയത്തിൽ സുനിൽ പി ഇളയിടത്തിന്റെ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വസ്തുതകൾ നിരത്തി സുനിൽ പ്രസംഗിക്കുന്നതാണ് സംഘപരിവാരത്തെ ചൊടിപ്പിക്കുന്നത്.