അരിച്ചാക്കും ചുമന്ന് ടൊവിനോ; കൈമെയ് മറന്നിറങ്ങി താരം: വിഡിയോ

കേരളത്തെ നടുക്കിയ രക്ഷാപ്രവർത്തനത്തിൽ മലയാളത്തിലെ ഒട്ടുമിക്ക സിനിമാ താരങ്ങളും സജീവമായി ഇടപെടുന്നുണ്ട്. എന്നാൽ നടൻ ടൊവിനോ തോമസിന്റെ പ്രവർത്തനം സമൂഹമാധ്യമങ്ങവില്‍ പരക്കെ പ്രശംസകള്‍ സ്വന്തമാക്കുന്നു. തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓടിനടന്ന് സഹായം ചെയ്യുകയാണ് അദ്ദേഹം. ആദ്യം പ്രളയബാധിതരെ ടൊവിനോ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അതിനു പിന്നാലെയാണ് കൈമെയ് മറന്നുള്ള സഹായങ്ങളുമായും സജീവമായത്. ‌

ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിൽ സഹായം എത്തിക്കുന്നതും ടൊവിനോയുടെ നേതൃത്വത്തിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ടൊവിനോയുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

മറ്റ് വളണ്ടിയർമാർക്കൊപ്പം സാധാരണക്കാരനായി പച്ചക്കറിയും അരിയും മറ്റും ചുമലില്‍ ചുമന്ന് ക്യാമ്പിലേക്ക് എത്തിക്കുകയും ക്യാമ്പിൽ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. എന്തായാലും ടൊവിനോയെപ്പോലെ ജനപ്രീതിയുള്ള നടൻ കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനത്തിൽ സജീവമാകുന്നത് കേരളത്തിലെ യുവാക്കൾക്കും പ്രചോദനമാകും എന്നാണ് വിഡിയോക്ക് താഴെ നിറയുന്ന കമന്‍റുകള്‍.