എസ് ഹരീഷിന് പിന്തുണയുമായി രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ കൂട്ടായ്മ

ഹിന്ദുസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടിവന്ന എസ്.ഹരീഷിനെ പിന്തുണച്ച് രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ കൂട്ടായ്മ. മതമൗലികവാദികളെ പേടിച്ച് ഹരീഷ് എഴുത്തുനിര്‍ത്തരുതെന്ന് പ്രശസ്ത  ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ ആവശ്യപ്പെട്ടു. കവിത ലങ്കേഷ് ഉള്‍പ്പടെ സാമൂഹിക, ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. തോറ്റുപിന്‍മാറുകയല്ല,ഹിന്ദുത്വ വര്‍ഗീയതയെ ചെറുത്തുതോല്‍പിക്കുകയാണ് വേണ്ടത്. ഹരീഷിനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും ആനന്ദ് പട് വര്‍ധന്‍ ആവശ്യപ്പെട്ടു.

നാളെ നമ്മള്‍ക്ക് നേരെയും കഠാരകള്‍ വരുമെന്ന് എം.എ ബേബി ഒാര്‍മിപ്പിച്ചു .ഹിന്ദു താലിബാന്‍ സൃഷ്ടിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കവിത ലങ്കേഷ്. കമല്‍, ഡോ.ബിജു,സിബി മലയില്‍ തുടങ്ങിയവരും കൂട്ടായ്മയില്‍ അണിചേര്‍ന്നു