തണുത്ത കണ്ണീർവാതക ഷെല്ലുമായി യൂത്ത് കോൺഗ്രസ് മാർച്ചിനെ തടയാൻ പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിനെ തടയാൻ പൊലീസെത്തിയത്  തണുത്ത കണ്ണീർവാതക ഷെല്ലുമായി. ഇതോടെ സമരക്കാരെ തടയാനുള്ള പൊലീസിന്‍റെ ശ്രമങ്ങളും പരാജയപ്പെട്ടു. ഷുഹൈബ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ് പ്രതിഷേധക്കാരും പൊലീസും കണ്ണീർവാതക ഷെല്ലുകൾ എറിഞ്ഞ് കളിച്ചത്.  

അഞ്ഞൂറിലേറെ പ്രതിഷേധക്കാരും നൂറിൽ താഴെ പൊലീസും. ബാരിക്കേഡ് മറികടക്കാൻ സമരക്കാർ ശ്രമിച്ചതോടെ സംഘർഷം തുടങ്ങി. 

കല്ലുകളും വടിയും പൊലീസിന് നേരെ പാഞ്ഞുവന്നു. പൊലീസ് തിരിച്ചറിഞ്ഞെത് അഞ്ചിലേറെ കണ്ണീർവാതക ഷെല്ലുകൾ. പക്ഷേ എല്ലാ ഷെല്ലുകളും എറിഞ്ഞതുപോലെ തന്നെ പൊലീസുകാർക്കിടയിൽ തിരിച്ചെത്തി. 

ഷെല്ലുകൾ ചതിച്ചതോടെ  പ്രതിഷേധക്കാർക്ക് പ്രതിഷേധിക്കാൻ പൊലീസ് ആവോളം സമയം നൽകി. രണ്ടു മണിക്കൂറായപ്പോൾ പൊലീസും പ്രതിഷേധക്കാരും മടുത്തു. 

ഒടുവിൽ തിരഞ്ഞെടുത്ത നേതാക്കൾ  സ്റ്റേഷന്റെ മതിൽ ചാടി അറസ്റ്റ് വരിച്ചു.