വോട്ടഭ്യർഥനയിലെ വേറിട്ട വഴികളുമായി സ്ഥാനാർഥികൾ

വോട്ടഭ്യര്‍‌ഥനയ്ക്ക് പ്രധാന സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഓരോരോ രീതികളുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ അത്തരം ശൈലികളെല്ലാം കൂടെകൊണ്ടുനടക്കുകയാണ് മുന്നണി സ്ഥാനാര്‍ഥികള്‍. ആ മാനറിസങ്ങള്‍ കാണാം 

മുതിര്‍ന്നവരെ കണ്ടാല്‍ ഇടതുസ്ഥാനാര്‍ഥി വോട്ടുചോദിക്കുക മാത്രമല്ല, അനുഗ്രഹവും വാങ്ങിക്കും. ചിലപ്പോഴൊക്കെ കൈപിടിച്ച് തലയില്‍ വെച്ച് നിര്‍ബന്ധിക്കും...എന്നെ അനുഗ്രഹിക്കണേ എന്നുപറയും

ഇടയ്ക്കിടെ മുടിചീകും യുഡിഎഫ് സ്ഥാനാര്‍ഥി. ആള്‍ക്കൂട്ടത്തിലിറങ്ങിയാല്‍പിന്നെ അവരില്‍ ഒരാളാകും. ഉയരമുള്ളതിനാല്‍ എവിടെ നിന്നാലും കാണാം. ഇതാണ് പ്രധാന ചടങ്ങ്, പറ്റുന്നവരെയെല്ലാം കെട്ടിപ്പിടിച്ച് ചോദിക്കും വോട്ട്

എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കുമുണ്ട് ചില രീതികള്‍. മറ്റാരേക്കാളും വോട്ടര്‍‌മാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും.വോട്ടര്‍മാരുടെ അനുഗ്രഹം വാങ്ങിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന എതിരാളികളായ സ്ഥാനാര്‍ഥികളുടെ ശൈലിയെക്കുറിച്ച് ചോദിച്ചാല്‍ ശ്രീധരന്‍ പിള്ള ഇങ്ങനെ പറയും