നഴ്സ് ദിനത്തിന് വേറിട്ടൊരു ഫ്ലാഷ് മോബ്

ലോക നഴ്സ് ദിനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനായി കൊച്ചിയിലെ നഴ്സുമാര്‍ തിരഞ്ഞെടുത്തത് വേറിട്ടൊരു വഴിയാണ്. ഫ്ലാഷ് മോബ് ഒരുക്കിയാണ് ഈ വര്‍ഷത്തെ നഴ്സ് ദിനം അവര്‍ ആഘോഷിച്ചത്. 

ചികില്‍സിക്കാന്‍ മാത്രമല്ല, അസ്സലായി ഡാന്‍സ് ചെയ്യാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ നഴ്സുമാര്‍. കൊച്ചി വെല്‍ക്കെയര്‍ ആശുപത്രിയിലെ നഴ്സുമാരും നഴ്സിങ് വിദ്യാര്‍ഥികളുമാണ് ഫ്ലാഷ് മോബ് ഒരുക്കിയത്. ഡാന്‍സ് ആസ്വദിക്കുന്നതിന് പകരം കാണികളില്‍ പലരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ആരോഗ്യം മനുഷ്യന്റെ അവകാശമാണെന്നാണ് ഈ വര്‍ഷത്തെ നഴ്സ് ദിന സന്ദേശം. ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ മൈംമ് അവതരിപ്പിച്ചു.