അപ്രഖ്യാപിത ഹർത്താൽ; അഞ്ച് പേർ അറസ്റ്റിൽ

വാട്സപ്പ് വഴി വ്യാജപ്രചരണം നടത്തി ഹര്‍ത്താലിനും അക്രമത്തിനും കളമൊരുക്കിയ അഞ്ചുപേരെ അറസ്റ്റുചെയ്തു.  മുന്‍ ആര്‍എസ്എസുകാരനായ പത്തൊമ്പതു വയസുകാരനടക്കം   തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചുപേരാണ് അറസ്റ്റിലായത്. എല്ലാവരും വിവിധ വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ്. ഹര്‍ത്താല്‍ ആഹ്വാനം നടത്തിയ ഫെയ്സ്ബുക് ലൈവ് ചെയ്ത  മൂന്നുപേര്‍ കണ്ണൂരിലും അറസ്റ്റിലായി. 

വോയിസ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോർ സിസ്റ്റേഴ്സ് എന്നീ ഗ്രൂപ്പുകൾ വഴിയാണ് അക്രമണത്തിന് ആഹ്വാനം ചെയ്തത്.മുൻ ആർ.എസ്.എസ് പ്രവർ റ കനായ  കൊല്ലം തെന്മല സ്വദേശി അമർനാഥ് ബൈജുവാണ് സന്ദേശങ്ങൾ ആദ്യം കൈമാറിയത്. അമർനാഥ് ബൈജുവിനെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ എം.ജെ.സിറിൽ, ഗോകുൽ ശേഖർ, സുധീഷ്, അഖിൽ എന്നിവരും അറസറ്റിലായി.  രണ്ട് ഗ്രൂപ്പുകളിലായി 11 അഡ്മിനുകളാണുള്ളത്.14 ജില്ലകളിലും  ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.  ഹർത്താലുമായി ബന്ധപ്പെട്ട്   സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത മുഴുവൻ കേസിലും ഇവർ പ്രതികളാവും

അറസ്റ്റു രേഖപ്പെടുത്തിയ അഞ്ചു പേരെ കൂടാതെ മറ്റ് അഡ്മിനുകളും നിരീക്ഷണത്തിലാണ്. കലാപ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലിസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കു മേൽ ചുമത്തിയിട്ടുണ്ട്. വോയിസ് ഓഫ് യൂത്ത് ഗ്രൂപ്പ് നാലിന്റെ അഡ്മിൻ തിരൂർ കൂട്ടായിലുള്ള  16 കാരൻ പൊലിസിന്റെ നിരീക്ഷണത്തിലാണ്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക് ലൈവ് നടത്തിയ മുണ്ടേരി സ്വദേശി ഇ.കെ.ജാസിമും ഒപ്പമുണ്ടായിരുന്ന കെ.വി.ഷംഷാദ്, പി.വി.മിഥിലാജ് എന്നിവരെയുമാണ് കണ്ണൂർ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറരലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച ഇരുപത്തിയേഴ് മൊബൈൽ ഫോണുകളും ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.