ഷുഹൈബ് വധക്കേസ്; കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ്  മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിചാര്‍ജില്‍ രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു.

ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണന്ന് ആരോപിച്ചായിരുന്നു കെ എസ് യു വിന്റെ മാര്‍ച്ച്. പ്രവര്‍ത്തകര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ കോലം കത്തിച്ചു

തുടര്‍ന്ന് പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്തിരിയാഞ്ഞതോടെ ലാത്തി വീശി. 

ലാത്തിയടിയേറ്റ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രതീഷ് മുരളിയുടെ തലപൊട്ടി. വൈസ്പ്രസിഡന്റ് ശരത്തിനും കല്ലേറില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു.‌ തുടര്‍ന്ന്  പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.