ശബരി റയില്‍പാതയിൽ നിന്നു സംസ്ഥാനം പിൻമാറി

ശബരി റയില്‍പാതയിൽ നിന്നു സംസ്ഥാനം പിൻമാറി. പദ്ധതിയിൽ പണം മുടക്കാന്‍ കഴിയില്ലെന്ന് കേരളം അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ അറിയിച്ചു. കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത കാട്ടാത്തത് പദ്ധതി നടത്തിപ്പിൽ ആറായിരം കോടിയലധികം അധികചെലവുണ്ടാക്കി. കൊച്ചി മെട്രോയുടെ മഹാരാജാസ്-പേട്ടവരെയുള്ള രണ്ടാംഘട്ടം 2019 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നും, കേന്ദ്ര പദ്ധതികളുടെ അവലോകന യോഗത്തിനുശേഷം ഡി.വി സദാനന്ദ ഗൗഡ തിരുവനന്തപുരത്ത് പറഞ്ഞു 

കൊച്ചി -സേലം എൽ.പിജി പൈപ്പ് ലൈൻ പ്രോജക്ട് ,കൊച്ചിമെട്രോ റെയിൽ പ്രേജക്ട്, സതേൺ റയിൽവേ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനമാണ് തിരുവനന്തപുരത്ത് നടന്നത്. വിവിധ വകുപ്പു സെക്രട്ടറിമാർ പദ്ധതികളുടെ അവലോക റിപ്പോർട്ട് അവതരിപ്പിച്ചു. ഇതിൽ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം 2019 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് സംസ്ഥാനം ഉറപ്പു നൽകി.എന്നാൽ ശബരി റയിൽ പാത നിർമാണത്തിൽ പകുതി തുക വഹിക്കാമെന്നേറ്റസംസ്ഥാനം പിൻമാറിയാതായി അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു 

കൊച്ചി എൽ.പി. പ്രോജക്ട് 2019 ൽ പൂർത്തിയാകുമെന്നും, സ്ഥലം കിട്ടുക എന്നതാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തിനു വെല്ലുവിളിയെന്നും , മാസത്തിലൊരിക്കൽ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തൽ യോഗം ചേർന്ന് പദ്ധതികളുടെ നടത്തിപ്പ് അവലോകനം അനിവാര്യമാണെന്നും മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു