മെഡി. കോളജില്‍ രോഗികള്‍ക്ക് ആന്‍റിബയോട്ടിക് മരുന്നില്‍ നിന്നും അലര്‍ജി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ആന്‍ിബയോട്ടിക് മരുന്നില്‍ നിന്നും അലര്‍ജി. വിറയലും ഛര്‍ദിയും  അനുഭവപ്പെട്ട 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ സര്‍വീസസ്  കോര്‍പ്പറേഷന്‍ വിതരണം ചെയ്ത സെഫുറോക്സിം  മരുന്നാണ് അലര്‍ജി ഉണ്ടാക്കിയതെന്നാണ് നിഗമനം. അലര്‍ജിയുണ്ടാക്കിയ ബാച്ച് മരുന്നിന്‍റെ വിതരണം കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. 

അണുബാധയുള്ള രോഗിക്കള്‍ക്ക് നല്‍കുന്ന സെഫുറോക്സിം കുത്തിവയ്പ്പില്‍ നിന്നാണ് അലര്‍ജി ഉണ്ടായത്. വ്യാഴാഴ്ച രാത്രി കുത്തിവയ്പ്പെടുത്ത 15 ഓളം പേര്‍ക്കാണ് അസ്വസ്ഥകള്‍ ഉണ്ടായത്. അഞ്ച് പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു . മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത വിവേക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുരുന്നാണ് അലര്‍ജി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് നിഗമനം.

 ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിരണം ചെയ്തതാകാം അലര്‍ജിക്ക് കാരണമെന്ന്് സംശയിക്കുന്നു. ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം മരുന്നുകളുടെ സാപിളുകള്‍ ശേഖരിച്ചുണ്ട്. അലര്‍ജി ഉണ്ടാകിയ ബാച്ച് മരുന്നുകളുടെ വിതരണം മെഡിക്കല്‍ സര്‍വീസസ്  കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു.