മരുന്ന് ക്ഷാമത്തില്‍ ഇടപെട്ട് മന്ത്രി; പ്രത്യേക ജീവനക്കാരെ നിയോഗിച്ചു

മരുന്നുക്ഷാമം പരിഹരിക്കാന്‍ നടപടി തുടങ്ങി ആരോഗ്യവകുപ്പ്.  കാരുണ്യ ഫാർമസികളിൽ പ്രത്യേക ജീവനക്കാരെ നിയോഗിച്ചു. ആദ്യഘട്ടമായി മെഡിക്കല്‍ കോളജുകളോട് ചേര്‍ന്നുളള ഫാര്‍മസികളിലാണ് ജീവനക്കാരെ നിയോഗിച്ചത്. ഡോക്ടർമാർ എഴുതുന്ന ബ്രാൻഡഡ് മരുന്നുകൾ തിരിച്ചറിയാനും ലഭ്യത ഉറപ്പാക്കാനുമാണ്  ജീവനക്കാരെ നിയോഗിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പേവിഷബാധയ്ക്കെതിരായ കൂടുതൽ മരുന്ന് എത്തിച്ചതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മരുന്നുക്ഷാമത്തില്‍ നെട്ടോട്ടമോടുന്ന രോഗികളുടെ ദുരിതം മനോരമ ന്യൂസാണ് തുറന്നുകാട്ടിയത്. പ്രതിപക്ഷം വിഷയം നിയമസഭയിലുന്നയിച്ചപ്പോള്‍ അടിസ്ഥാനരഹിതമെന്നായിരുന്നു മന്ത്രിയുെട മറുപടി. വിഡിയോ റിപ്പോർട്ട് കാണാം.