പുത്തൻ നേട്ടങ്ങൾ കൈവരിച്ച് കേരള സ്റ്റേറ്റ് ഡ്രെഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്

മരുന്ന് നിർമാണ രംഗത്ത് പുത്തൻ നേട്ടങ്ങൾ കൈവരിച്ച് കേരള സ്റ്റേറ്റ് ഡ്രെഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്.  KSDPയിൽ നിർമാണം പൂർത്തീകരിച്ച നോൺ ബീറ്റാ ലാക്റ്റം പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  നിർവഹിക്കും. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ സ്വകാര്യ കമ്പനികളേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. 

ആലപ്പുഴ കലവൂരിലെ  ksdp ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് പിന്നിടുന്നത്. അവയവ മാറ്റ ശാസ്ത്രക്രീയക്ക് ശേഷം ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുന്ന മരുന്നുകളുടെ നിർമാണമാണ് ഈ പൊതുമേഖലാ സ്ഥാപനം തുടങ്ങുന്നത്. നോൺ ബീറ്റാ ലാക്റ്റം പ്ലാന്റിലൂടെ തുച്ഛമായ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ വിപണിയിൽ എത്തിക്കാനാകും. സംസ്ഥാനത്തു മാത്രം 7000ത്തോളം രോഗികളണ്‌ നിത്യേന ഈ മരുന്നുകളെ ആശ്രയിക്കുന്നത്.

പ്രതിവർഷം 250 കോടി ടാബ്ലറ്റുകളും ഒരു കോടി ലായനി മരുന്നുകളും ഉൾപ്പടെ നിർമിക്കാൻ കഴിയുന്നതാണ് പുതിയ പ്ലാന്റ്. 159 കോടി രൂപയുടെ അധിക വരുമാനമാണ് അടുത്ത ksdp ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ksdp യുടെ മരുന്നുകൾക്ക് ഇപ്പോൾ വിപണിയുണ്ട്. 33 കോടി രൂപ ചെലവിൽ നിർമിച്ച നോൺ ബീറ്റാ ലാക്റ്റം പ്ലാന്റ് നാളെ കാലത്ത് മുഖ്യമത്രി ഉത്‌ഘാടനം ചെയ്യും