ആസ്വാദര്‍ക്കായി സൗജന്യ ഓട്ടോ സര്‍വീസ് ഒരുക്കി ഐഎഫ്എഫ്കെ

ചലച്ചിത്രമേള ആസ്വാദര്‍ക്കായി സൗജന്യ ഓട്ടോ സര്‍വീസ് ഒരുക്കി ഐഎഫ്എഫ്കെ. 20 ഓളം സര്‍വീസുകളാണ് സിനിമാപ്രേമികള്‍ക്കായി സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 

നഗരത്തിലെത്തുന്ന സിനിമാപ്രേമികള്‍ ചലചിത്രമേളയുടെ വേദി തേടി അലയേണ്ട. ആവശ്യം അറിയിച്ചാല്‍ 20 ഓളം ഓട്ടോകള്‍ ഇഷ്ടമുള്ള സിനിമ പ്രദര്‍ശിപ്പിക്കുന്ന വേദിയില്‍ എത്തിക്കും. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നിന്നും നാലു ഓട്ടോകളാണ് സര്‍വീസ് നടത്തുന്നത്. ഓട്ടോ സര്‍വീസിനെക്കുറിച്ച് സിനിമാ പ്രേമികള്‍ക്ക് നല്ല അഭിപ്രായം. ആവശ്യത്തിനനുസരി‍ച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.